കൊച്ചി: പികെ ശശി എംഎല്‍എക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പാലക്കാട് എഴുവന്തല സ്വദേശി ടിഎസ് കൃഷ്ണകുമാറാണ് പികെ ശശിക്കെതിര ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയില്‍ വരുന്ന പരാതിയില്‍ ക്രമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
ശശിക്കെതിരായി യുവതി നല്‍കിയ ലൈംഗീക ആരോപണ പരാതി സി പിഎമ്മിന്റെ പാര്‍ട്ടി അന്വേഷണ സമിതിയാണ് അന്വേഷിച്ചത്. ശശിയെ അന്വേഷണത്തിന്റെ ഭാഗമായി ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
അതേസമയം എംഎല്‍എയ്‌ക്കെതിരായ പരാതി പോലീസ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി വന്നിരിക്കുന്നത്.