പത്തനംതിട്ട: സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധാനാജ്ഞ വീണ്ടും നീട്ടി. ഡിസംബര്‍ 22 വരെയാണ് നിരോധാനാജ്ഞ നീട്ടിയിരിക്കുന്നത്.
നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് നാല് ദിവസത്തേക്കുകൂടി നീട്ടിയത്. പോലീസ് മേധാവിയുടേയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്
പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post