തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ചക്ര സ്തംഭന സമരം നടക്കും. സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് സമരം.
രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ എനിടെയാണോ അവിടെ നിർത്തിയിട്ടായിരിക്കും പ്രതിഷേധം. ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ 15 മിനിറ്റ് നിശ്ചലമാക്കി നിർത്തുന്നതാണ് സമരമുറ.
ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും.കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം, സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സമരസമിതി അറിയിച്ചു.
Discussion about this post