തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയിലെ നന്ദന്‍കോടാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രജ്ഞു (38), മകള്‍ അമൃത (16) എന്നിവരെയാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.
പ്രാഥമിക സൂചനകള്‍ അനുസരിച്ച് സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അയല്‍വാസികളാണ് ഇന്നലെ രാത്രി ബോധരഹിതനായ നിലയില്‍ മനോജിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അയല്‍വാസികള്‍ തിരികെയെത്തിയമ്പോള്‍ ഭാര്യയും മകളും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് ഏറെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇത് കുടുംബത്തെ അലട്ടിയിരുന്നുവെന്നും സുഹ്യത്തുക്കള്‍ പറയുന്നു.
Discussion about this post