‘ഞാൻ പഠിച്ചതും കണ്ണൂരിലാണ്, എനിക്കുമുണ്ട് കുറെ കഥകൾ പറയാൻ’: പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള വാഗ്വാദത്തിൽ ഇടപെട്ട് പ്രതികരണവുമായി മുസ്ലിം ലീഗ് എംഎൽഎ പികെ കുഞ്ഞാലിക്കുട്ടി. ഇരുവരുടേയും ആരോപണ പ്രത്യാരോപണങ്ങളെ രൂക്ഷമായി വിമർശിച്ച കുഞ്ഞാലിക്കുട്ടി ഇത് ജനജീവിതം സ്തംഭിച്ച അവസരമാണെന്നും ഓർമ്മപ്പെടുത്തി.

ജനജീവിതം പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി കോളെജ് കാലഘട്ടത്തിലെ വീരകഥകൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മരംമുറിക്കേസിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് നീക്കമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

‘ഞാൻ പഠിച്ചത് കണ്ണൂർ സർസയ്യിദ് കോളജേിലാണ്. എനിക്കും കുറേ കഥകൾ പറയാനുണ്ട്. ജനജീവിതം സ്തംഭിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി കോളേജ് കാലത്തെ വീരകഥകൾ പറയപകാണ്. നഗരം കത്തുമ്പോൾ വീണവായിച്ച നീറോ ചക്രവർത്തിയെ പോലെയാണ് ഇത്. മരം മുറി പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ മറച്ചുവെക്കാനാണ് സർക്കാർ ശ്രമം. ആരോഗ്യ അടിയന്തിരാവസ്ഥ നിലനിൽക്കുമ്പോൾ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ ജനങ്ങൾ എതിരായിരിക്കും. സർക്കാരിനെ കൃത്യമായി ഓഡിറ്റ് ചെയ്യും. പ്രതിപക്ഷം പ്രതിപക്ഷത്തിന്റെ റോൾ എടുക്കും. ഭരണകൂടത്തെ വിമർശിക്കേണ്ട ഘട്ടത്തിൽ വിമർശിക്കും. വർത്തമാനം പറയുകയല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല.’- പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇതിനിടെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. താൻ പിണറായി വിജയനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. തന്റെ വിമർശനം വ്യക്തിപരം തന്നെയാണെന്നും രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്‌പ്പെടുത്തണം എന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Exit mobile version