മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ പരിശോധനയില്‍

തിരുവനന്തപുരം: അന്തരിച്ച നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ കൊവിഡ് പരിശോധനയിലാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വച്ച് മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണത്. മരിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

mohanan vaidar | bignewslive

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും വിമര്‍ശിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു മോഹനന്‍ വൈദ്യര്‍. നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്നും കോവിഡിനെ ചികിത്സിക്കാനറിയാമെന്നും മോഹനന്‍ വൈദ്യര്‍ അവകാശപ്പെട്ടിരുന്നു.

Exit mobile version