വിവാഹ വേദികളില്‍ പലപ്പോഴും രസകരമായ പല സംഭവങ്ങള്‍ അരങ്ങേറുന്നത് പതിവുകാഴ്ചയാണ്. വരനും വധുവിനും സംഭവിക്കുന്ന അമളികള്‍, കൂടപ്പിറപ്പുകളെ പിരിയുന്ന സങ്കടം അത്തരത്തില്‍ പലതും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ രസകരമായ മറ്റൊരു വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
താലികെട്ടാനുള്ള സമയമായിട്ടും വിവാഹവേദിക്കടുത്ത് എത്താത്ത അച്ഛനെ തിരക്കുന്ന വരനാണ് വീഡിയോയില്‍. താലി കൈയില്‍ പിടിച്ച് നാലുപാടും നോക്കുന്ന വരനെ വീഡിയോയില്‍ കാണാം. ഒടുവില്‍ അമ്മേ അച്ഛനെവിടെ എന്ന് എടുത്ത് ചോദിക്കുന്നുമുണ്ട്. ഇത് കേട്ട് വധു അടക്കം എല്ലാവരും ചിരിക്കുന്നുമുണ്ട്.
പിന്നീട് അച്ഛന് സമീപമെത്തിയെന്ന് കരുതുന്നു. അച്ഛാ ഞാന്‍ കെട്ടുവാണേ എന്ന മട്ടില്‍ പുറത്തേക്ക് നോക്കി ആഗ്യം കാണിച്ച ശേഷം വരന് താലി കെട്ടുകയും ചെയ്യുന്നുണ്ട്. 1.9 മില്യണ്‍ വ്യൂവേഴ്സാണ് ആറ് ദിവസം കൊണ്ട് വീഡിയോക്ക് ലഭിച്ചത്. താലി കെട്ടും മുന്‍പേ അച്ഛനെ തിരക്കിയ വരനെ അഭിനന്ദിക്കുകയാണ് എല്ലാവരും. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
Discussion about this post