പള്ളിക്കല്‍: മുസ്ലിം ലീഗ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശം ലംഘിച്ച് മന്ത്രി ജലീലിനൊപ്പം പൊതുചടങ്ങില്‍ പങ്കെടുത്ത പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് തീരുമാനം എടുത്തത്. മിഥുനയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ല കമ്മിറ്റിക്ക് കത്ത് നല്കി.
ഉണ്യാല്‍പ്പറമ്പ് കൊളത്തുമാട് കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് മിഥുന മന്ത്രിക്കൊപ്പം പങ്കെടുത്തത്. പരിപാടി ബഹിഷ്കരിക്കണമെന്ന് ലീഗ് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാല്‍ പാര്‍ട്ടി വഴി ലഭിച്ച അധികാരസ്ഥാനങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു.
മന്ത്രി കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയര്‍ത്തി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഭവം ഏറ്റെടുത്ത് മന്ത്രിയെ ചടങ്ങുകളില്‍ നിന്നും ബഹിഷ്കരിക്കുകയാണ് ലീഗ് നേതൃത്വം.
Discussion about this post