തിരുവനന്തപുരം: എംപാനല്‍ ജീവനക്കാരെ പിരിച്ചു വിട്ട പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ മാരത്തോണ്‍ നിയമനത്തിനോരുങ്ങി കെഎസ്ആര്‍ടിസി. കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച തിരുവനന്തപുരം കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചു.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കാനാണിത്. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും.
പിഎസ്സിയില് നിന്നും ലഭിച്ച അഡൈ്വസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവ പരിശോധിച്ച ശേഷം ഇവര്‍ക്ക് നിയമനം നല്‍കും. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട ഹൈക്കോടതി, ലിസ്ററിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് ദിവസത്തിനകം നിയമന നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാലതാമസം ഒഴിവാക്കാനാണ് മാരത്തോണ്‍ നിയമനത്തിന് ഒരുങ്ങുന്നതെന്ന് ടോമിന് തച്ചങ്കരി അറിയിച്ചു.
Discussion about this post