തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ 2021 ലെ ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ഇത്തവണ മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക്. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്കാര സമര്‍പ്പണം നടത്തുക. 2020ല്‍ നോബല്‍ പുരസ്കാര ജേതാവ് സ്വെറ്റ്ലാന അലക്സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റി പ്രൈസ് ലഭിച്ചത്.
പൊതുപ്രവര്‍ത്തക എന്ന നിലയിലും വനിതാ നേതാവ് എന്ന നിലക്കും പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങള്‍ക്കുള്ള ആദരമാണ് പുരസ്കാരമെന്ന് സംഘാടകര്‍ പ്രതികരിച്ചു. കെകെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു.
കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ കെ.കെ. ശൈലജയെ ആദരിച്ചിരുന്നു. ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്നാണ് ഗാര്ഡിയന് കെ.കെ. ശൈലജയെ വിശേഷിപ്പിച്ചത്. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന് 2020ലെ ലോകത്തെ മികച്ച ആശയങ്ങള്‍ സംഭാവന ചെയ്തവരുടെ പട്ടികയില്‍ ടീച്ചറെ തെരഞ്ഞെടുത്തിരുന്നു.
Discussion about this post