കോട്ടയം: പ്രധാനമന്ത്രിയുടെ അഭിനന്ദനം നേടിയ കുമരകം സ്വദേശി എന്‍എസ് രാജപ്പന്റെ പണം തട്ടിയതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജപ്പന്റെ സഹോദരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കുടുംബം ഒന്നടങ്കം ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഇവര്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്.
പോലീസ് ബാങ്കില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചതിന്റെ രേഖകളും കണ്ടെത്തി. രാജപ്പന്റെ സഹോദരി വിലാസിനി, ഭര്‍ത്താവ് കുട്ടപ്പന്, മകന് ജയലാല്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയാണ് അന്വേഷണം നടക്കുന്നത്. രാജപ്പനില്‍ നിന്ന് പോലീസ് വിശദമായ മൊഴിയെടുത്തു.
ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം ഫെബ്രുവരി 12നാണ് അക്കൗണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിന്‍വലിച്ചിട്ടുള്ളത്. ഇത് താനറിയാതെ സഹോദരി പിന്‍വലിച്ചതാണെന്നാണ് രാജപ്പന്റെ പരാതി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിക്കേണ്ടതുണ്ട്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഈ വിവരങ്ങള്‍ അന്വേഷണത്തിന് സഹായകരമാകും.
Discussion about this post