വര്‍ഗീയത പ്രചരിപ്പിക്കാനാണ് ആര്‍എസ്എസ് ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്! ശബരിമലയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതും ഇതിനു വേണ്ടിയാണ്; കോടിയേരി

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന നാമജപഘോഷയാത്രയില്‍ സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് രംഗത്തിറക്കിയതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ചില സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് നാമജപത്തിന് രംഗത്തിറക്കിയതാണ്. കോണ്‍ഗ്രസും ബിജെപിയും ഇതിനെ പ്രോത്സാഹിപ്പിച്ചു എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത പ്രചരിപ്പിക്കാന്‍ ക്ഷേത്രങ്ങളെ ആര്‍എസ്എസ് ഉപയോഗിക്കുന്നു. ഇതിനാണ് ശബരിമലയെയും ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വനിതാ മതില്‍ ഒരു വര്‍ഗീയ മതിലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് മനുഷ്യ സ്ത്രീകളുടെ മതിലാണ് എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ കുറച്ചു ബിജെപിക്കാര്‍ക്കു മാത്രമേ നിരോധനാജ്ഞ ലംഘിക്കാന്‍ ധൈര്യം കാണിച്ചിട്ടിള്ളു. ഇതിലൂടെ ബിജെപി നേതൃത്വം ഭീരുക്കളാണെന്ന് തെളിയിച്ചെന്നും കോടിയേരി പറഞ്ഞു.

Exit mobile version