കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.വാരാന്ത നിയന്ത്രണത്തിൽ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ ഉണ്ടാകില്ല.വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ
ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ. ഹോം ഡെലിവറി മാത്രം. ബേക്കറികൾ രാത്രി ഏഴുവരെ
ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും (പാഴ്സൽ മാത്രം) രാത്രി ഏഴുവരെ
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ ഉണ്ടാകണം
രോഗികളുടെ കൂട്ടിരുപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.
Discussion about this post