കൊച്ചി: യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍ രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണുമെന്ന് ഉടമകള്‍ അറിയിച്ചു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രം സമരം പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ബസുടമകള്‍ അറിയിച്ചു.
ഡീസല്‍ ലീറ്ററിനു വില 94 രൂപയായി. എന്നാല്‍ പഴയ നിരക്കാണ് ഇപ്പോഴും നിലവിലുള്ളത്. അതില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വ്യവസായം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ബസ് ഉടമകള്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് വീണ്ടും തുടങ്ങിയിരുന്നു. ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം റജിസ്‌ട്രേഷന്‍ നമ്പറിനെ ഒറ്റ, ഇരട്ട അക്ക നമ്പറായി തിരിച്ചാണ് സര്‍വീസ് നടത്തുന്നത്. നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും വാദം.
Discussion about this post