തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്തുണ്ടായ നഷ്ടം നികത്തുവാനാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നഷ്ടം നികത്തുവാനാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്.
ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇനി മുതല്‍ ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും രണ്ട് വിലയ്ക്കായിരിക്കും മദ്യം ലഭിക്കുക. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ മാര്‍ജിന്‍ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post