പാലക്കാട്: ലഘു ഭക്ഷണശാലയിലെ ചില്ലുമേശയില്‍ കൈ കൊണ്ട് ഇടിച്ച യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം.
ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. ഇന്നലെ അര്‍ധരാത്രി ലഘുഭക്ഷണശാലയില്‍ 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചില്ലുമേശയില്‍ ശ്രീജിത്ത് കൈ കൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു.
ഇടിയെ തുടര്‍ന്ന് ശ്രീജിത്തിന്റെ കൈഞരമ്പ് മുറിയുകയായിരുന്നു. ഉടനെ തന്നെ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Discussion about this post