ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കടക്കാനൊരുങ്ങി രമേശ് ചെന്നിത്തല. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം ചെന്നിത്തലയ്ക്ക് നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയായിരിക്കും നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
എഐസിസിയോട് അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും ചെന്നിത്തലയ്ക്കു നല്കുന്ന പദവിയുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുക. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയെ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത്.
2004 ല്‍ ചെന്നിത്തല പ്രവര്‍ത്തക സമിതി അംഗമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായും ചെന്നിത്തല സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തും പഞ്ചാബും. ഈ സാഹചര്യത്തിലാണ് ഇതില്‍ ഏതെങ്കിലും ഒന്നിന്റെ ചുമതല നല്കാന് തീരുമാനമെടുക്കുന്നത്.
Discussion about this post