കുമളി: വീട്ടുപരിസരത്തേക്ക് മാലിന്യം തള്ളിയെന്ന് ആരോപിച്ചുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടി മാറ്റി. വീട്ടിലുപയോഗിക്കുന്ന വാക്കത്തി ഉപയോഗിച്ചാണ് വീട്ടമ്മ ആക്രമണം നടത്തിയത്. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനു(30)വാണ് ഇടതുകൈയ്യിൽ വെട്ടേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സംഭവത്തിൽ പ്രതിയും അയൽവാസിയുമായ പട്ടശേരിയിൽ ജോമോൾ ഒളിവിലാണ്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ജോമോൾ താമസിക്കുന്ന പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെ തുടർന്നായിരുന്നു തർക്കം ആരംഭിച്ചത്.
ഇരുവീട്ടുകാരും തമ്മിൽ മുമ്പും പല വിഷയങ്ങളിൽ തർക്കം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post