കണ്ണൂര്‍: അടച്ചുപൂട്ടലിലൂടെ നാടും നഗരവും കടന്നുപോകുമ്പോള്‍ വീടിനകത്ത് കഴിയേണ്ടി വന്ന രോഗികള്‍ക്ക് ആശ്വാസമേകുകയാണ് യുവജനക്ഷേമ ബോര്‍ഡിന്റെ മരുന്ന് വണ്ടി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മരുന്ന് വണ്ടി ക്യാമ്പയിനുമായി യുവജനക്ഷേമ ബോര്‍ഡ് രംഗത്ത് വന്നത്.
വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ജീവന് രക്ഷാ മരുന്നും അവശ്യ മരുന്നും എത്തിക്കുകയാണ് യുവജനക്ഷേമ ബോര്‍ഡിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള ആശുപത്രികളില്‍ നിന്നാണ് മരുന്നുകള്‍ എത്തിക്കുന്നത്.
മെയ് പത്തിന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഇതിനോടകം രണ്ടായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് മരുന്നുകള്‍ എത്തിച്ചു. യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരും സന്നദ്ധ സേന അംഗങ്ങളുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പല്‍, കോര്പറേഷന് തലങ്ങളിലായാണ് പ്രവര്‍ത്തനം. കൂടാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ച ഡിസിസികള്‍, വാക്സിനേഷന് കേന്ദ്രങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, രക്തദാനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളിലും ഇവര്‍ നേതൃനിരയിലുണ്ട്.
ഇതിനായി 400 സന്നദ്ധ വളണ്ടിയര്‍മാര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗികളുടെ മരണാന്തര ചടങ്ങുകളിലും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളിലും സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയുണ്ട്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സന്നദ്ധ സേനയില്‍ അഞ്ഞൂറിലധികം പേരാണ് പ്രവര്‍ത്തിക്കുന്നത്.ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃഥിയില്‍, ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അഡ്വ:സരിന് ശശി, വളണ്ടിയര്‍ കോ ഓര്‍ഡിനേറ്റര്‍ പ്രജില്‍ പ്രേം എന്നിവരാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 9605098243 ,7356749709 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Discussion about this post