തിരുവനന്തപുരം: കുസാറ്റിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസ് നേടണം എന്നുള്ള അതിയായ ആഗ്രഹത്തിൽ തിരുവനന്തപുരത്ത് ഐലേൺ അക്കാഡമിയിൽ എത്തിയതാണ് അതുൽ ജനാർദ്ദനൻ എന്ന കണ്ണൂരുകാരൻ. ഓപ്ഷണൽ ജ്യോഗ്രഫി ആയിരുന്നതിനാൽ ആ ക്ലാസുകൾക്കാണ് അതുൽ ആദ്യം ചേരുന്നത്. പിന്നെപ്പിന്നെ ഐലേണിലെ മറ്റ് ക്ലാസുകളും അറ്റൻഡ് ചെയ്ത്, മോക്ക് ഇന്റർവ്യൂകളും ടെസ്റ്റ് സീരീസുകളും എടുത്ത്, 2016ലെ സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ പതിമൂന്നാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും നേടി അതുൽ ഐലേണിന്റെ അഭിമാനമായി.
കുസാറ്റിൽ നിന്നും സിവിൽ സർവീസ് വരെയുള്ള തന്റെ യാത്രയെ എങ്ങനെ വിലയിരുത്തുന്നു എന്ന് ചോദിച്ചാൽ അതുൽ ആദ്യം പറയുക വളരെ നീണ്ട ഒരു യാത്രയായിരുന്നു അതെന്നാണ്. ഒരുപാട് അനുഭവങ്ങളും അറിവുകളും തന്ന വളരെ നീണ്ട ഒരു യാത്ര. അതിന് കാരണവുമുണ്ട്. തന്റെ രണ്ടാമത്തെ അറ്റംപ്റ്റിലാണ് അതുൽ സിവിൽ സർവീസ് ക്ലിയർ ചെയ്യുന്നത്. ആദ്യത്തെ തവണ അറ്റംപ്റ്റ് ചെയ്യുമ്പോൾ ഉത്തരമെഴുതുന്നതിലുണ്ടായിരുന്ന അപാകതയും എക്സാം എങ്ങനെ നേരിടണം എന്നതിനെപ്പറ്റിയുള്ള അറിവില്ലായ്മയുമൊക്കെ രണ്ടാമത്തെ അറ്റംപ്റ്റിൽ ഐലേണിൽ ജോയിൻ ചെയ്തതിന് ശേഷം അതുലിന് പരിഹരിക്കാൻ സാധിച്ചിരുന്നു. അതിന് വേണ്ടി വന്ന കഷ്ടപ്പാടും പഠനത്തിനായി ചിലവഴിച്ച സമയവും ഒക്കെ ഒരു നീണ്ട കാലയളവായിരുന്നു അതുലിന്. എന്നാലൊരിക്കൽ പോലും സമയം കളഞ്ഞു എന്ന തോന്നൽ ഉണ്ടായിട്ടില്ല എന്നും അതുൽ പറയും. കാരണം ഐലേണിലെത്തുന്നതിന് മുമ്പും ശേഷവുമായി രണ്ട് കാലഘട്ടമാണ് തന്റെ ജീവിതമെന്നാണ് അതുൽ പറയുന്നത്.
‘ഒരുപാട് അറിവും അനുഭവങ്ങളുമായാണ് ഓരോ വ്യക്തിയും സിവിൽ സർവീസ് നേടിയിറങ്ങുന്നത്. സിവിൽ സർവീസ് പരിശീലനത്തിന് മുമ്പും ശേഷവുമായി രണ്ട് വേർഷനാണ് ഞാനെന്ന് പറയാം. അത്രത്തോളം നമ്മെ മാറ്റിയെടുക്കാൻ സിവിൽ സർവീസ് കോച്ചിംഗിന് സാധിക്കും. വെറുതേ പഠിക്കുക മാത്രമല്ല. നമ്മളെന്താണെന്ന് സ്വയമറിയാനും ഏറെ സഹായിക്കുന്ന പഠനമാണിത്. ഇന്റർവ്യൂവിനായുള്ള ഡാഫ് ആനാലിസിസൊക്കെ ഇതിന് വേണ്ടി മാത്രമുള്ള സെഷനുകളാണെന്ന് തോന്നിപ്പോകും. അത്രത്തോളം വ്യക്തിത്വ വികസനമാണ് സിവിൽ സർവീസ് കോച്ചിംഗുകളിലൂടെ ലഭിക്കുന്നത്. ഐലേണിലെ മോക്ക് ഇന്റർവ്യൂകൾക്ക് പ്രഗത്ഭരായ ഒരുപാട് പേർ പാനലിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഡൽഹിയിൽ ഇന്റർവ്യൂവിന് സുജാതാ മേത്ത പോലുള്ള ആളുകൾക്ക് മുന്നിലിരിക്കുമ്പോൾ പരിചയക്കുറവ് പോലും തോന്നിയിരുന്നില്ല.’ അതുൽ പറയുന്നു.
‘ഐലേണിലെ ഗ്രൂപ്പ് സെഷനുകളിൽ നിന്നൊക്കെ കിട്ടുന്ന പെഴ്സ്പെക്ടീവുകളും പരീക്ഷകളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഒരു കാര്യത്തിന്റെ പല വശങ്ങളാണ് ഇത്തരം സെഷനുകളിലൂടെ ലഭിക്കുക. അവ താരതമ്യം ചെയ്ത് നമ്മുടേതായ നിഗമനത്തിൽ എത്താൻ സാധിച്ചാൽ അതൊരു വിജയമാണ്. മെയിൻസ് പരീക്ഷയിലൊക്കെ നമ്മുടെ അഭിപ്രായവും കൂടെയാണ് അളക്കുന്നത്. ഇതിന് ഐലേണിലെ പിയർ ഗ്രൂപ്പ് ഡിസ്കഷൻസ് ഒരുപാട് സഹായിച്ചിട്ടുണ്ട്.ഐലേണിലെ കാനാ (കറന്റ് അഫയേഴ്സ് ആൻഡ് ന്യൂസ് പേപ്പർ അനാലിസിസ്) സെഷനുകളിൽ കിട്ടിയ അറിവുകളൊക്കെ ഒറ്റയ്ക്ക് പഠിച്ചിരുന്നെങ്കിൽ ഒരിക്കലും കിട്ടില്ലായിരുന്നു.’
‘ടെസ്റ്റ് സീരിസുകൾ എടുക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട് കാര്യം. പരീക്ഷകളിൽ പരിചയക്കുറവ് നന്നായി പ്രതിഫലിക്കും. ഉത്തരങ്ങൾ സമയക്രമം പാലിച്ച് എഴുതിനോക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. ഐലേണിൽ ടെസ്റ്റ് സീരീസുകൾക്കും മോക്ക് ഇന്റർവ്യൂകൾക്കും വളരെ പ്രാധാന്യമുണ്ട്. മെയിൻസ് എക്സാമിന്റെ ഭാഗമായി മാത്രം ഇരുപത്തിയാറോളം ടെസ്റ്റ് സീരീസുകൾ എഴുതിയിട്ടുണ്ട്. അത് പരീക്ഷയിൽ പ്രതിഫലിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ഓരോ മത്സരാർഥിക്കും നൽകുന്ന സ്പെയ്സും പേഴ്സണൽ മെന്റർഷിപ്പും ഒക്കെയാണ് ഐലേണിൽ ലഭിക്കുന്ന ഓരോ റാങ്കിന് പിന്നിലും.’
‘നിഖിൽ സാറിന്റെ ക്ലാസുകളെപ്പറ്റി കേട്ടാണ് ജ്യോഗ്രഫി ഓപ്ഷണൽ എടുക്കുന്നത്. ജ്യോഗ്രഫി ക്ലാസുകളിൽ നിന്നാണ് ഞാൻ ഐലേണിന്റെ ഭാഗമാകുന്നത്. ആ ക്ലാസുകളുടെ മികവ് കണ്ടിട്ടാണ് മറ്റ് ക്ലാസുകൾക്കും ചേർന്ന് നോക്കാമെന്ന് തീരുമാനിക്കുന്നത്. അതായിരുന്നു ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനവും.’-അതുൽ കൂട്ടിച്ചേർത്തു.
(ഇന്ത്യൻ ഫോറിൻ സർവീസ് നേടിയ അതുൽ നിലവിൽ ബെയ്ജിങിൽ ഇന്ത്യൻ എംബസിയിലെ സെക്കന്റ് സെക്രട്ടറിയാണ്. ബിഗ്ന്യൂസ് ലൈവും ഐലേൺ ഐഎഎസ് അക്കാദമിയും ചേർന്ന് നടത്തുന്ന സിവിൽ സർവീസ് മോട്ടിവേഷൻ പ്രോഗ്രാമിൽ നിന്ന്..)
സിവിൽ സർവീസ് പഠനവുമായി ബന്ധപ്പെട്ട സ്കോളർഷിപ്പ് / ഓൺലൈൻ ക്ളാസ്സുകൾ / ക്ളാസ് റൂം ബാച്ചുകൾ / ഓറിയെന്റേഷൻ വർക്ക്ഷോപ്പുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
📞 8089166792
Discussion about this post