എറണാകുളം: ടൂറിസം മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സഹായകരമാകുന്ന നിരവധി ടൂറിസം കേന്ദ്രങ്ങളുള്ള ജില്ലയാണ് എറണാകുളമെന്ന് പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലയിലെ മലയോര മേഖലയിലെ റോഡുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പട്ടിമറ്റം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് വ്യാപനം ഏറ്റവുമധികം ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളെ പെട്ടെന്ന് സജീവമാക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ട്. അവ യാഥാര്‍ഥ്യമാക്കാനുള്ള തീരുമാനം നടപ്പാക്കും. കടമ്പ്രയാര്‍ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കും.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ വിജയകരമായി മുന്നേറുകയാണ്. പ്രധാന വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന നിലയിലും ടൂറിസത്തിന് വലിയ സാധ്യതയുണ്ട്.
വിദേശ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണമുള്ള സമയമാണിത്. എന്നാല്‍ അത് മാറുന്നതോടെ ടൂറിസ്റ്റുകള്‍ക്ക് സന്ദര്‍ശിക്കാനുള്ള നിരവധി കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. ഈ കേന്ദ്രങ്ങളുടെ കണക്ടിവിറ്റി ഉറപ്പാക്കുക പ്രധാനമാണ്. ഇതിനായുള്ള ശ്രമങ്ങളാണ് നടത്തി വരുന്നത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്ക് ജില്ലയിലേക്ക് കടന്നു വരുന്നതിനുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
Discussion about this post