കൊച്ചി: പതിവുതെറ്റിക്കാതെ ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്ത് എത്തുകയും ചെയ്തു. വര്‍ധനവ് ഇത്തരത്തില്‍ തുടര്‍ന്നാല്‍ നാലുനാള്‍ കൊണ്ട് 100 രൂപയിലേയ്ക്ക് എത്തുമെന്നതില്‍ സംശയമില്ല.
ഡീസലിന് വില 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്. രാജ്യത്തെ പല നഗരങ്ങളിലും ഇപ്പോഴേ ഇന്ധനവില സെഞ്ച്വറിയടിച്ചിരുന്നു. കേരളത്തില്‍ പ്രീമിയം പെട്രോള്‍ വില 100-ലെത്തിയിട്ടുണ്ട്. സാധാരണ പെട്രോള്‍ വില സെഞ്ച്വറിയിലേയ്ക്ക് കുതിപ്പ് തുടരുകയാണ്.
കൊവിഡ് മഹാമാരിക്കാലത്ത് ജനത്തിന്റെ നട്ടെല്ലൊടിക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും.
Discussion about this post