തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കൈവിടാതെ ചേര്‍ത്ത് നിര്‍ത്തി ഇടതുസര്‍ക്കാര്‍. കാലവര്‍ഷ സമയത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്പത്തിക സഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഷറീസ് മന്ത്രി സജി ചെറിയാന് ആണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. തീരദേശ എംഎല്‍എമാരുടെ അവലോകന യോഗത്തില്‍ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. കാലവര്‍ഷം വരാനിരിക്കെ കടല്‍കയറ്റം കൂടുതല്‍ രൂക്ഷമാകുന്ന സാധ്യത മുന്നില്‍ കണ്ടാണ് മന്ത്രി തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗം വിളിച്ചത്.
കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണ ഭിത്തി ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു. ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറി വീട് നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് മാറിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും. തീരദേശ റോഡുകള്‍ നന്നാക്കാന്‍ 80 കോടി രൂപ ഉടന്‍ അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മന്ത്രി അറിയിക്കുന്നു.
Discussion about this post