കരവത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിശേധിച്ച് ലക്ഷദ്വീപ് ബിജെപി കൂട്ടരാജി. ഐഷ സുൽത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് മാത്രം 12 പേരാണ് ബിജെപിയിൽ നിന്ന് ഇതുവരെ രാജിവെച്ചത്.
ബിജെപി മുൻ പ്രസിഡന്റ് അബ്ദുൽ ഹമീദ്, നിലവിലെ വൈസ് പ്രസിഡന്റ് ഉമ്മുകുൽസു, ഖാദി ബോർഡ് അംഗം കൂടിയായ സൈഫുല്ല ഹാജി ജാബിർ സാലിഹത്ത്, അബ്ദുൾ സമദ്, അൻഷാദ്, അബ്ദുഷുക്കൂർ, നൗഷാദ്, ചെറിയകോയ, ബാത്തിഷാ, മുഹമ്മദ് യാസീൻ ആർ.എം., മുനീർ മൈദാൻ തുടങ്ങിയവരാണ് രാജിക്കത്ത് നൽകിയത്.
ഐഷക്കെതിരെ പരാതി നൽകിയ സംസ്ഥാന പ്രസിഡന്റിന്റെ ഏകപക്ഷീയമായ നീക്കത്തിലും ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യ നടപടികളിലും കൂടി പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജിവെച്ചത്.
Discussion about this post