കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതൊടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില.
തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ 39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്. കഴിഞ്ഞ ജൂൺ മാസം കേരളത്തിൽ പെട്രോൾ വില എഴുപത്തിയഞ്ച് രൂപയ്ക്ക് അകത്തായിരുന്നു. ഇന്ധനവിലയ്ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും എല്ലാദിവസവും ഇന്ധന വിലവർദ്ധന തുടരുകയാണ്.
Discussion about this post