തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തിലെ വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. ഈ രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളായിരിക്കും.
ഹോട്ടലുകളിൽ ഇന്നും നാളെയും ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല. മെഡിക്കൽ ആവശ്യങ്ങൾ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ സത്യവാങ്മൂലം ഉപയോഗിക്കാവൂ. മെഡിക്കൽ സ്റ്റോർ, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയേ തുറക്കാവൂ.
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കൂ. ഇവർ ജോലിസ്ഥലത്തേക്കും തിരികെയും നിശ്ചിത സമയത്ത് മാത്രം യാത്ര ചെയ്യണം. ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കരുതണം. ട്രെയിൻ, വിമാനയാത്രക്കാർക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിക്കാം.
വാക്സിൻ എടുക്കാൻ പോകുന്നവർക്കും യാത്ര അനുവദിക്കുന്നതാണ്
Discussion about this post