പാലക്കാട്: പ്രണയിച്ച പെണ്‍കുട്ടിയെ 10 വര്‍ഷക്കാലം വീട്ടില്‍ ഒളിപ്പിച്ച അത്യപൂര്‍വ്വ പ്രണയം കഴിഞ്ഞദിവസമാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ ജാതിമതത്തിന്റെ പേരില്‍ വ്യാജ പ്രചരണങ്ങളും ഈ ദമ്പതികള്‍ക്ക് പിന്നാലെ കൂടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സജിതയെ മതം മാറ്റിച്ചുവെന്ന പ്രചരണമാണ് നടക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് റഹ്മാനും രംഗത്തെത്തി.
സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു. തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള് ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്നേഹിച്ചതെന്നും റഹ്മാന് കൂട്ടിച്ചേര്‍ത്തു.
റഹ്മാന് വ്യക്തമാക്കി. റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ പത്ത് വര്‍ഷത്തോളമാണ് സജിത ഒളിച്ചു ജീവിച്ചത്. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്മാനെ സഹോദരന് അവിചാരിതമായി കണ്ടുമുട്ടിയതോടെയാണ് അപൂര്‍വ്വ പ്രണയകഥ വൈറല്‍ ആയത്.
Discussion about this post