തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതിയ കെട്ടിടങ്ങൾ മാത്രമല്ല സേവനങ്ങളും സ്മാർട്ടാക്കേണ്ടി വരും. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു.
അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല തവണ വരുത്തി ബുദ്ധിമുട്ടിക്കുന്നതും അഴിമതിയാണെന്ന് മന്ത്രി പറഞ്ഞു.
ഓൺലൈനായി നടത്തുന്ന യോഗത്തിൽ കേരളത്തിലെ 1600 ഓളം വില്ലേജ് ഓഫീസർമാരാണ് പങ്കെടുക്കുന്നത്. ഓരോ സ്ഥലത്തെയും പ്രശ്നങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. നേരത്തേ കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, തുടങ്ങിയവരുമായി റവന്യൂ മന്ത്രി കെ രാജൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Discussion about this post