തിരുവനന്തപുരം: ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ (12, 13) ദിവസങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും ഓണ്‍ലൈന്‍ ഡെലിവറി മാത്രമേ ഇനി അനുവദിക്കൂ. പാഴ്സല്‍, ടേക് എവേ എന്നിവ ഉണ്ടാകില്ല.
അതേസമയം സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്താവുന്നതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണം.മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ നാളെ തുറക്കാന്‍ അനുമതിയുണ്ട്.
ജൂണ്‍ 16 വരെ നിലവില്‍ കേരളത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കൊവിഡ് കേസുകളിലും കുറവുണ്ട്. ഇന്ന് 13.45 ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി. 14424 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post