തിരുവനന്തപുരം: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കുകയും പിന്നീട് പിന്തുണ പിന്‍വലിക്കുകയും ചെയ്ത മഞ്ജു വാര്യരുടെ നിലപാടിനെതിരെ മന്ത്രി ജി സുധാകരന്. മഞ്ജു വാര്യരുടെ സാമൂഹിക വീക്ഷണത്തിന്റെ പ്രശ്നമാണ് അവരുടെ പുതിയ പ്രതികരണമെന്ന് മന്ത്രി ജി സുധാകരന് പറഞ്ഞു.
‘മഞ്ജു ഉപയോഗിക്കുന്ന സാമൂഹിക കണ്ണാടി പഴയത്. അത് മാറ്റേണ്ട സമയമായി. കലാകാരി എന്ന നിലയില്‍ അവരെ അംഗീകരിക്കുന്നുവെന്നും’ സുധാകരന് പറഞ്ഞു. നവോത്ഥാന ആശയങ്ങള്‍ക്ക് ശക്തിപകരുക എന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന പരിപാടിയാണ് വനിതാ മതില്.
വനിതാ മതിലിന് പിന്തുണയറിയിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത മഞ്ജു വാര്യര്‍, കുറച്ച് സമയത്തിന് ശേഷം മതിലിന് രാഷ്ട്രീയ നിറമുണ്ടെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
Discussion about this post