കൊച്ചി: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം തന്റേതാണെന്നും പണത്തിന്റെ ഉറവിടം വ്യക്തമാക്കിയും പരാതിക്കാരൻ ധർമ്മരാജൻ സമർപ്പിച്ച ഹർജി കോടതി മടക്കി. പണം തിരികെ വേണമെന്ന ആവശ്യവുമായാണ് ധർമ്മരാജൻ ഇരിങ്ങാലക്കുട മജിസ്‌ടേറ്റ് കോടതിയെ സമീപിച്ചത്.
മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. കൂടുതൽ രേഖകൾ ഹാജരാക്കാൻ നിർദേശിച്ച കോടതി ധർമരാജനും സുനിൽ നായിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും ആവശ്യപ്പെട്ടു. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആർഎസ്എസ് പ്രവർത്തകനായ ധർമരാജൻ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.
ഇതിനിടെ, കൊടകരകുഴൽപ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നതിന് തടയിടാനാണ് ധർമരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post