സിവിൽ സർവീസ് നേടി സ്റ്റാർ ആകാം, സിനിമയിൽ അല്ല ജീവിതത്തിൽ, തിരുവനന്തപുരത്തെ പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഐലേൺ ഐഎഎസ് അക്കാദമിയുടെ ഈ പരസ്യവാചകമാണിത്. വെറും പരസ്യം മാത്രമല്ല ഈ വാക്കുകളെന്ന് പ്രവർത്തികൊണ്ട് തെളിയിച്ച സ്ഥാപനമാണ് ഐലേൺ ഐഎഎസ് അക്കാദമി. ചുരുങ്ങിയ സമയം കൊണ്ട് മലയാളികൾക്ക് അഭിമാനമായ നൂറിലധികം സിവിൽ സർവീസ് ജേതാക്കളെ വാർത്തെടുത്ത സ്ഥാപനമാണ് ഐലേൺ അക്കാദമി.
സിവിൽ സർവീസ് നേടാൻ ഒരുപാട് വിഷയങ്ങൾ കാണാപാഠം പഠിച്ചതുകൊണ്ട് നേട്ടമുണ്ടാക്കാനാകില്ല. കൃത്യമായ പരിശീലനത്തിലൂടെ അറിവുകൾ നേടുകയും അത് കൃത്യമായി പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെ സിവിൽ സർവീസ് കൈപ്പിടിയിൽ ഒതുക്കാവുന്നതാണ്.
പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്കും വീടിനകത്തും ജോലി സ്ഥലത്തും തളയ്ക്കപ്പെട്ടവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കുമായി സിവിൽ സർവീസ് സ്‌പെഷ്യൽ പരിശീലന ക്ലാസുകളും ഐലേൺ ആരംഭിച്ചിട്ടുണ്ട്. ശരിയായ പരിശീലനത്തിലൂടെ സിവിൽ സർവീസ് നേടിയെടുക്കാവുന്നതേയുള്ളൂ. ജീവിതത്തിൽ താരമാകാൻ ഇനിയും സമയം ബാക്കിയുണ്ടെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്, പിന്നെ അൽപ്പം പരിശീലനവും ചിട്ടയായ പഠനവും നിങ്ങളുടെ സിവിൽ സർവീസ് സ്വപ്‌നത്തിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.
ഇനിയും വൈകാതെ സിവിൽ സർവീസ് പരിശീലനം ആരംഭിക്കുകയാണ് ആദ്യത്തെ ചുവടുവെയ്പ്. ഇതിനായി മികച്ച ക്ലാസുകൾ നൽകുന്ന ഐലേൺ ഐഎഎസ് അക്കാദമി ഓൺലൈൻ ക്ലാസുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. ആയിരം സിവിൽ സർവീസ് ഓഫീസർമാരെന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്ന ഐലേൺ ഐഎഎസ് അക്കാദമി ജൂൺ 21ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വീട്ടമ്മമാർക്കും ഐടി പ്രൊഫഷണലുകൾക്കും അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും എല്ലാം സൗകര്യപ്രദമായ രീതിയിലാണ് സ്‌പെഷ്യൽ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിവിൽ സർവീസ് പരിശീലന കേന്ദ്രമായി വളരുന്ന തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാദമി തങ്ങളുടെ മികച്ച പരിശീലനത്തിലൂടെ സിവിൽ സർവീസ് എന്നത് ഉദ്യോഗാർത്ഥികൾക്ക് ബാലി കേറാമലയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഉദ്യോഗാർത്ഥികൾ ഏതെല്ലാം ഭാഗങ്ങളിൽ പഠനം കേന്ദ്രീകരിക്കണം? ഏതെല്ലാം പുസ്തകങ്ങൾ റഫർ ചെയ്യണം? തുടങ്ങിയ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകിയും വിദഗ്ധരുടെ സഹായം കൃത്യസമയത്ത് നൽകിയുമാണ് ഐലേൺ അക്കാദമി പരിശീലനം നൽകുക. പ്രിലിംസ്, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നീ കടമ്പകൾ മറികടന്ന് സിവിൽ സർവീസെന്ന സ്വപ്‌ന പദവിയിലേക്ക് കൈപിടിച്ചുയർത്താൻ ഐലേൺ ഐഎഎസ് അക്കാദമി സഹായിക്കും.
2021 ലെ യുപിഎസ്‌സി ഇന്റർവ്യൂവിൽ ഐലേൺ അക്കാദമിയിൽ നിന്ന് പങ്കെടുക്കുന്നത് 63 പേരാണ്. കേരളത്തിൽ നിന്ന് ആകെ 94 പേരാണ് ഇന്റർവ്യൂന് പങ്കെടുക്കുന്നത്.
സിവിൽ സർവീസ് നേട്ടത്തിലേക്ക് നിങ്ങളെ കൈപ്പിടിച്ചുയർത്താൻ ആവശ്യമായ കോച്ചിങ് നൽകുന്ന ഐലേൺ ഐഎഎസ് അക്കാദമിയുടെ ഓൺലൈനായുള്ള പുതിയ ബാച്ചിന്റെ ക്ലാസുകൾ ജൂൺ 21നാണ് ആരംഭിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 8089166792