ഇന്ധനവിലയില്‍ ഇന്നും പതിവ് രീതി; വര്‍ധിപ്പിച്ചു

Fuel price | Bignewslive

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമായി ഇയര്‍ന്നു.

Fuel Price | Bignewslive

നേരത്തെ, പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് 100 രൂപ കടന്നിരുന്നു. സാധാരണ പെട്രോള്‍ വില 100ലേയ്ക്ക് അടുക്കുകയാണ്. 37 ദിവസത്തിനകം 22 തവണയാണ് വില വര്‍ധിപ്പിച്ചത്. ഈ ജൂണില്‍ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി. പാലക്കാട് പെട്രോള്‍ വില 96.86 ഉം ഡീസല്‍ വില 92.26 ഉം ആണ് . കേരളത്തില്‍ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസല്‍ 91.19 എന്നിങ്ങനെയാണ് വില.

Exit mobile version