തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഇന്നും ഇന്ധനവിലയില്‍ വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമായി ഇയര്‍ന്നു.
നേരത്തെ, പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് 100 രൂപ കടന്നിരുന്നു. സാധാരണ പെട്രോള്‍ വില 100ലേയ്ക്ക് അടുക്കുകയാണ്. 37 ദിവസത്തിനകം 22 തവണയാണ് വില വര്‍ധിപ്പിച്ചത്. ഈ ജൂണില്‍ മാത്രം ഇതുവരെ 5 തവണ ഇന്ധന വില കൂട്ടി. പാലക്കാട് പെട്രോള്‍ വില 96.86 ഉം ഡീസല്‍ വില 92.26 ഉം ആണ് . കേരളത്തില്‍ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 ഡീസല്‍ 91.19 എന്നിങ്ങനെയാണ് വില.
Discussion about this post