മണ്ണഞ്ചേരി: എല്ലാവര്ക്കും വാക്സിന് ലഭ്യമാകണം, എന്നിട്ട് സ്കൂളില്‍ പോകണം, ഇതാണ് ശ്രീലക്ഷ്മിയുടെ ഇപ്പോഴത്തെ വലിയ ആഗ്രഹം. അതിനായി തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായമായി ജന്മദിനാഘോഷം മാറ്റിവെച്ച് കുഞ്ഞുകുടുക്കയില്‍ ശേഖരിച്ച മുഴുവന്‍ പണവും അവള് മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് കൊടുത്തു.
മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാര്‍ഡ് കെട്ടിട നിര്‍മാണ തൊഴിലാളി ചേന്നനാട്ട് വെളിയില്‍ ഷാജിയുടെയും യമുനയുടെയും മകള്‍ ശ്രീലക്ഷ്മി സി. ഷാജിയാണ് മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് പണം നല്‍കിയത്. ഒരു വര്‍ഷത്തിലധികമായി ശേഖരിച്ചുവെച്ച കുടുക്കയിലെ സമ്പാദ്യമാണ് അവള് സന്തോഷത്തോടെ ഏല്‍പ്പിച്ചത്.
കുഞ്ഞുമനസ്സിലെ നന്മയറിഞ്ഞ മണ്ണഞ്ചേരി പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീലക്ഷ്മിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. സ്വന്തം ചെലവില്‍ കേക്ക് വാങ്ങി നല്കി ശ്രീലക്ഷ്മിയുടെ ജന്മദിനം ആഘോഷമാക്കി. കണിച്ചുകുളങ്ങര എസ്. എന്‍ ട്രസ്റ്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീലക്ഷ്മി.
വാക്സിന് ചലഞ്ചിലേക്കുള്ള ശ്രീലക്ഷ്മിയുടെ കുഞ്ഞുസമ്പാദ്യം ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആര്. റിയാസ് ഏറ്റുവാങ്ങി. കുട്ടിക്ക് സമ്മാനമായി പുതുവസ്ത്രവും നല്കി. സ്വന്തമായി അടച്ചുറപ്പുള്ള വീടും സമ്പത്തും ഇല്ലാത്ത വിദ്യാര്‍ഥിനിയുടെ മാതൃകയാണ് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്. ആ
ലപ്പുഴ ഡി.വൈ.എസ്.പി ഡി.കെ. പൃഥ്വിരാജ്, മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ്, എസ്. ഐമാരായ അനിയപ്പന്, ജയകുമാര്‍, എസ്.ഐ ട്രെയിനി റോജോ മോന്, സി.പി.ഒ പി.എസ്. സുധീഷ്, എം. അഭിലാഷ്, മോനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post