കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയില്‍ വീഴ്ച നേതൃത്വത്തിന്റെയോ എന്ന് പഠിക്കാന്‍ രാജ്യസഭാ എംപി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ആകെയുള്ള ഒരു സീറ്റും പോയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തിനെതിരെ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പരാജയ കാരണം തേടി നടനും എംപിയുമായ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തിയത്.
സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാണ്. അനുകൂലമല്ലെങ്കില്‍ നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്കുന്നതെങ്കില് സുരേന്ദ്രന് പക്ഷം മറുപടി നല്‍കേണ്ടി വരും. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങളും സുരേന്ദ്രന് വെല്ലുവിളിയായി തുടരുന്ന വേളയിലാണ് തെരഞ്ഞെടുപ്പ് തോല്‍വിയിലെ വീഴ്ചയും ചര്‍ച്ചയാകുന്നത്.
Discussion about this post