ശ്രീകണ്ഠപുരം: സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരത്താണ് അപകടം നടന്നത്. ചന്ദനക്കാംപാറ മറ്റത്തിനാനി ജെയിസണ്‍-ഷൈനി ദമ്പതികളുടെ മകന് അലക്സ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആടാംപാറ പുഴയിലെ കയത്തിലാണ് സുഹൃത്തുക്കളോടൊപ്പം അലക്സ് കുളിക്കാന്‍ ഇറങ്ങിയത്.
അപ്രതീക്ഷിതമായി അലക്സ് പുഴയിലെ ചുഴിയില്‍പ്പെടുകയായിരുന്നു. അപകടം അറിഞ്ഞ നാട്ടുകാര്‍ ചേര്‍ന്ന് കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകവേ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജ് ഡിഗ്രി വിദ്യാര്‍ഥിയാണ്. സഹോദരി: എയ്ഞ്ചല്‍ (വിദ്യാര്‍ഥിനി, നിര്‍മ്മല എച്ച്എസ്എസ് ചെമ്പേരി).
Discussion about this post