അന്തരിച്ച സംവിധായകന് സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. യുവസംവിധായിക ആയിഷ സുല്‍ത്താന ആണ് പാട്ട് ഇരുവരുടെയും വിവാഹ ദിനത്തില്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
സച്ചി ബാക്കി വച്ചു പോയ കര്‍മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തുകയാണെന്ന് ആയിഷ പറയുന്നു. സച്ചിയുടെയും സിജിയുടെയും വിവാഹവാര്‍ഷിക ദിനത്തിലാണ് ആയിഷ പാട്ട് പുറത്തു വിട്ടത്. ‘നിന്നെ പുണരാന്‍ നിട്ടിയ കൈകളില്‍ വേദനയോ വേദനയോ’ എന്ന ഗാനമാണ് സിജി ആലപിച്ചത്. പാട്ടില്‍ ഇരുവരുടെയും ചിത്രങ്ങളും നിറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
ആയിഷ സുല്‍ത്താനയുടെ കുറിപ്പ്;
‘ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയില്‍ നിന്നും ആരും ഒരിക്കലും നമ്മെ വിട്ടു പോകില്ല. അവരുടെ ഓര്‍മകളും അവര്‍ ചെയ്ത കര്‍മങ്ങളും ഇന്നും നമ്മള് ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോ, അവര്‍ പറയാന്‍ ബാക്കിവച്ച കാര്യങ്ങള്‍ ഇനിയും ഒരുപാട് ഉണ്ട്. ആ തിരിച്ചറിവ് ഒരാളില്‍ ഉണ്ടാകുമ്പോഴാണ് ആ ബാക്കിവച്ച കര്‍മങ്ങള്‍ ഏറ്റെടുത്തു ചെയ്യാനുള്ള ശക്തി നമുക്ക് ഉണ്ടാകുന്നത്. സച്ചി സര് ബാക്കി വച്ചു പോയ കര്‍മം സിജി ചേച്ചിയിലൂടെ നമ്മിലേയ്ക്ക് എത്തും, ഉറപ്പ്’,
Discussion about this post