പത്തനംതിട്ട: മാല കവരാന്‍ ശ്രമിച്ച മോഷ്ടാവിനെ അടിച്ചുവീഴ്ത്തിയ 70കാരി രാധാമണിയമ്മയെ അഭിനന്ദിച്ച് കേരളാ പോലീസ്. വീട്ടിലെത്തിയാണ് അഭിനന്ദനം അറിയിച്ചത്. റോഡിലൂടെ നടന്നുപോകവെയാണ് മോഷ്ടാവ് അക്രമിച്ച് മാല കവരാന്‍ ശ്രമം നടത്തിയത്. എന്നാല്‍ മോഷ്ടാവിനെ രാധാമണിയമ്മ മനസ്സാന്നിധ്യത്തോടെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. കോയിപ്രം സ്വദേശിയാണ് രാധാമണിയമ്മ.
കോവിഡ് കാലത്ത് സഹായിക്കാന്‍ പരിസരത്ത് ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെ കള്ളനെ കീഴടക്കാന്‍ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകര്‍ന്നു നല്കുന്നതാണെന്ന പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദന പത്രം അഡിഷണല്‍ സുപ്രണ്ട് ഓഫ് പോലീസ് എന്‍ രാജന് രാധാമണിയമ്മയുടെ വീട്ടിലെത്തി കൈമാറി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
റോഡിലൂടെ നടന്നു പോകവേ ആക്രമിച്ച്
മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ
ചെറുത്തു തോൽപ്പിച്ച വയോധികയുടെ മനസ്സാന്നിധ്യത്തോടെയുള്ള ധീരപ്രവൃത്തിക്ക്
കേരള പോലീസിൻ്റെ ആദരം ❤️
കോയിപ്രം സ്വദേശി ശ്രീമതി രാധാമണിയമ്മയെ
(70) ആണ് പത്തനംതിട്ട ജില്ലാ പോലീസ്
ആദരിച്ചത്. കോവിഡ് കാലത്ത് സഹായിക്കാൻ പരിസരത്ത് ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെ കള്ളനെ കീഴടക്കാൻ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നു നൽകുന്നതാണെന്ന
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദന പത്രം
അഡിഷണൽ സുപ്രണ്ട് ഓഫ് പോലീസ്
ശ്രീ. N. രാജൻ ശ്രീമതി രാധാമണിയമ്മയുടെ വീട്ടിലെത്തി കൈമാറി.
Discussion about this post