ചാലക്കുടി: മകളുടെ ചികിത്സച്ചെലവില്‍ മിച്ചം വന്ന തുക സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ സഹായിക്കാന്‍ വിട്ടുനല്‍കി വീട്ടമ്മ. പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗയാണ് ഓണ്‍ലൈന്‍ പഠനം മുടങ്ങിയ കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കിയത്.
മാതാപിതാക്കള്‍ മരിച്ച വീട്ടിലെ രണ്ടു കുട്ടികള്‍ക്ക് ഫോണ്‍ വാങ്ങാനാണ് പരിയാരം തൃപ്പാപ്പിള്ളിയിലെ ഗംഗ തുക നല്‍കിയത്. ദിവസങ്ങള്‍ക്കു മുമ്പ് ഗംഗയുടെ മകളുടെ ശസ്ത്രക്രിയക്കായി ഇവര്‍ ഫേസ്ബുക്കിലൂടെ സഹായാഭ്യര്‍ഥന നടത്തിയിരുന്നു.
അഭ്യര്‍ത്ഥന കണ്ട് നിരവധി പേര് സഹായവുമായി എത്തിയിരുന്നു. സഹായം എത്തിയതോടെ ശസ്ത്രക്രിയ വിജയകരമായി നടന്നു. സഹായമായി ലഭിച്ച തുകയില്‍ മിച്ചം വരുകയും ചെയ്തു. ഇതിനിടയിലാണ്
എഫ്.ബിയില്‍ കുട്ടികള്‍ക്ക് ഫോണിനായുള്ള സഹായാഭ്യര്‍ഥന ഗംഗ കണ്ടത്.
ഇതോടെ സഹായമായി കിട്ടിയതില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് ഫോണ്‍ വാങ്ങി നല്‍കാമെന്ന് അവര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു.
Discussion about this post