തൃശൂര്‍; കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ട് നാണക്കേടിലായിരിക്കുകയാണ് ബിജെപി. കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ബിജെപി എംപിയും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും.
സുരേഷ് ഗോപിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ആന്വേഷണ സംഘം ആലോചിക്കുന്നത്. താരത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ധര്‍മരാജനും സംഘവും എത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനാവും സുരേഷ് ഗോപിയെ വിളിച്ചുവരുത്തുക. കൂടാതെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആരായും. കുഴല്‍പ്പണക്കടത്തിന്റെ ഗൂഢാലോചന കേന്ദ്രമാണെന്നും സൂചനകളുണ്ട്.
അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് നോട്ടീസ് നല്കി. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കേസിലെ പരാതിക്കാരനായ ധര്‍മരാജനെ നിരവധി തവണ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്റെ ഫോണില്‍ നിന്നും ഉള്‍പ്പെടെ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. ഏകദേശം 20 തവണയോളം ഫോണ്‍ വിളിച്ചിട്ടുണ്ടെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്നാണ് പോലീസ് പറയുന്നത്.
Discussion about this post