പകര്‍ച്ച വ്യാധി തടയാന്‍ ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക്; രണ്ട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കും, അനുവദിച്ചത് 50 കോടി

special block | Bignewslive

തിരുവനന്തപുരം: ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റവതരണം. പകര്‍ച്ച വ്യാധി തടയാന്‍ ലക്ഷ്യമിട്ടാണ് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുന്നത്. ഇതിനായി 50 കോടി രൂപ വകയിരുത്തി. തിരുവന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് ബഡജറ്റ് അവതരണം. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി.

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. ഇതിനു പുറമെ, കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും. വാക്സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്.

Exit mobile version