തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റവതരണത്തിലാണ് പ്രഖ്യാപനം. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി വകയിരുത്തി. ഇതിനു പുറമെ, കേരളത്തില്‍ വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.
വാക്‌സിന്‍ ഉത്പാദനത്തിനുംഗവേഷണത്തിനുമുള്ള പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി നീക്കിവച്ചിട്ടുണ്ട്. 150 മെട്രിക് ടണ്‍ ശേഷിയുള്ള പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മെഡിക്കല്‍ കോളജുകളില്‍ പകര്‍ച്ചവ്യാധി നേരിടാന്‍ പ്രത്യേക ബ്ലോക്ക് തുടങ്ങുമെന്നും ബജറ്റില്‍ പ്രഖഅയാപിക്കുന്നു. പകര്‍ച്ച വ്യാധികള്‍ നേരിടാന്‍ ആറിന കര്‍മ്മപരിപാടി എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും.
മുന്‍ ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ബജറ്റിനെ പ്രശംസിച്ച് കൊണ്ടായിരുന്നു ബാലഗോപാലിന്റെ ബജറ്റവതരണം. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ, പുതുക്കിയ ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശംസിക്കുകയായിരുന്നു അദ്ദേഹം.