തിരുവനന്തപുരം: കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ നടന്ന ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചത്.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകള്‍, പലിശ, സബ്‌സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.