തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. എങ്കിലും തെക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പും മഴയും ഇല്ല. ഏത് മാനദണ്ഡ പ്രകാരമാണ് കാലവർഷം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമായി വാർത്താക്കുറിപ്പ് ഇറക്കാനാണ് സാധ്യത. മാനദണ്ഡം അനുസരിച്ച് ഒൻപത് കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി 2.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കാം.
പക്ഷെ, കാര്യമായ മഴ തെക്കൻ ജില്ലകളിൽ ലഭിക്കുന്നില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ മുന്നറിയിപ്പുമില്ല. ഇന്നലെയോ ഇന്നോ കാര്യമായ മഴ കേരളത്തിൽ തെക്കൻ ജില്ലകളിൽ ലഭിച്ചിട്ടില്ലാത്തതിനാൽ ഏത് മാനദണ്ഡ പ്രകാരമാണ് കാലവർഷം പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിശദമായി വാർത്താക്കുറിപ്പ് ഇറക്കിയേക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കേരളത്തിൽ കാലവർഷക്കാറ്റും ദുർബലമാണ്. മഴ കൂടി കുറഞ്ഞതുകൊണ്ടു തന്നെ കാലവർഷം ഇന്നെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധർക്ക് അഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ, കേരളത്തിൽ ഇന്ന് തെക്കൻ ജില്ലകളിൽ കാലവർഷം എത്തിയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
Discussion about this post