കോഴിക്കോട്: ആരോ ഒരാളുടെ ശബ്ദരേഖയെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ കേരളത്തിലെ ആദിവാസി വിഭാഗങ്ങളേയും അവര്‍ക്ക് വേണ്ടി സികെ ജാനു നടത്തിയ പോരാട്ടങ്ങളെയും ആണ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രന്. ബിജെപിയെ ആക്ഷേപിച്ചോളൂ, പക്ഷ സികെ ജാനുവിനെ അപമാനിക്കരുതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയില്‍ എത്താന്‍ സികെ ജാനുവിന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകള്‍ എത്തിയത്. കെ സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള ഫോണ്‍സംഭാഷണമാണ് പുറത്ത് വന്നത്. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്.
സുരേന്ദ്രന്റെ വാക്കുകളിലേയ്ക്ക്;
എന്‍ഡിഎയില്‍ എത്താന്‍ സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം തെറ്റാണ്. പണം കൊടുത്തതാണ് സംഭവമെങ്കില്‍ വ്യവസ്ഥാപിതമായി മാത്രമെ സികെ ജാനു മത്സരിച്ച മണ്ഡലത്തിലും കാര്യങ്ങള്‍ നടന്നിട്ടുള്ളു.
തെരഞ്ഞെടുപ്പ് കാലത്ത് പല ആവശ്യത്തിനായി പലരും വിളിക്കും. അവരോടെല്ലാം സംസാരിച്ചിട്ടുമുണ്ടാകും. പ്രസീദയെ വിളിച്ചിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പുറത്ത് വരുമ്പോള്‍ അവ്യക്തത മാറും. സികെ ജാനു എന്‍ഡിഎക്ക് വേണ്ടി മത്സരിക്കാന്‍ പണം ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. അത് തന്നെ അംഗീകരിക്കാന്‍ കഴിയുന്നതല്ല. പത്ത് കോടി പെട്ടെന്ന് പത്ത് ലക്ഷം ആയി. സികെ ജാനു തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
Discussion about this post