തിരുവനന്തപുരം: എന്നെ കൊല്ലാന്‍ സാധിക്കും. പക്ഷേ ആര്‍ക്കും ഒരിക്കലും തോല്‍പ്പിക്കാനാവില്ലെന്ന് നിയമസഭയിലെ നന്ദിപ്രമേയചര്‍ച്ചയില്‍ കെ.ടി. ജലീല്‍. എന്നെ തോല്‍പ്പിക്കാന്‍ ചാവേറുകളായി അയച്ചവരൊക്കെ എവിടെയെന്നും -പ്രതിപക്ഷത്തോട് ജലീല്‍ ചോദിച്ചു.
ആവനാഴിയിലെ അവസാന ആയുധവുമെടുത്ത് തന്നെ തോല്‍പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനെ കോണ്‍ഗ്രസുകാരന്റെ കുപ്പായമണിയിച്ച് തനിക്കെതിരെ മത്സരിപ്പിച്ചു. തന്റെ തോല്‍വി കണ്ടിട്ട് കണ്ണടക്കാമെന്ന ആഗ്രഹം വാങ്ങിവെച്ചോളൂ. കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല- കെടി ജലീല്‍ പറഞ്ഞു.ഒരു സര്‍ക്കാര്‍സ്ഥാപനം മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളിലുണ്ടായ സാങ്കേതികപ്രശ്‌നങ്ങളുടെ പേരിലാണ് ലോകായുക്ത തനിക്കെതിരേ വിധി പറഞ്ഞത്. അല്ലാതെ അഴിമതിക്കല്ല എന്നും ജലീല്‍ പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ അനാവശ്യ പ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറാണ് ഇത് ചെയ്തതെന്ന് പറയുന്ന യു.ഡി.എഫ്, അഞ്ച് കൊല്ലം ഭരിച്ചിട്ടും എന്തുകൊണ്ട് തിരുത്തിയില്ലെന്നും കെടി ജലീല്‍ ചോദിച്ചു.