തിരുവനന്തപുരം: കഴിഞ്ഞവർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേതാവ് വിവി രാജേഷിനായി പ്രചാരണം നടത്തിയ വകയിൽ തന്റെ പ്രതിഫലം നൽകണമെന്ന് അഭ്യർത്ഥിച്ച് കോവിഡ് രോഗിയായ യുവാവ്. ലൈറ്റ് ആൻഡ് സൗണ്ട് കടയുടമ ബിജുവാണ് അഭ്യർത്ഥനയുമായാ രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.
രാജേഷിന്റെ പ്രചാരണത്തിനായി വാടകയ്ക്ക് എടുത്തിരുന്ന ലൈറ്റ് ആന്റ് സൗണ്ട്സിന്റെ പണം ഇതുവരെ നൽകിയിട്ടില്ലെന്നാണ് പാർട്ടി പ്രവർത്തകൻ ആരോപിക്കുന്നത്.
‘എനിക്ക് ആരുടെയും ഔദാര്യം വേണ്ട. കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്,’ താൻ കൊവിഡും ന്യൂമോണിയയും ബാധിച്ച് ആശുപത്രിയിലാണെന്നും ചികിത്സയ്ക്കായി മൈക്ക് സെറ്റ് വാടകയായ 68,000 രൂപ ഉടൻ നൽകണമെന്നും ബിജു ആവശ്യപ്പെട്ടു. വാട്സ്ആപ്പ് സന്ദേശം വഴിയാണ് ബിജുവിന്റെ വെളിപ്പെടുത്തൽ.
ബിജെപിയുടെ പൂജപ്പുര വാർഡിലെ നേതാക്കൾക്കാണ് ബിജു സന്ദേശമയച്ചിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലേക്കായിരുന്നു രാജേഷ് മത്സരിച്ചിരുന്നത്.
ബിജുവിന്റെ സന്ദേശം:
‘ബഹുമാന്യ ബി.ജെ.പിയുടെ പൂജപ്പുര വാർഡിന്റെ നേതാക്കന്മാരെ. ഞാൻ ബിജു ദേവൂസൗണ്ട്സ് പൂജപ്പുര… ഞാൻ കൊവിഡ് പിടിപെട്ടു neomonia ആയി oxigen ലെവൽ താന്ന്…. Lungs പ്രശ്നം ആയി കഴിഞ്ഞ ഒരു മാസമായി PRSÂ ചികിത്സയിൽ ആണ്…ഇനിയും ഒന്നുരണ്ടു മാസം ഓക്സിജൻ സപ്പോർട്ട് കൂടിയേ കഴിയാൻ പറ്റു. ധനസഹായത്തിനോ ചികിത്സഫണ്ടിനോ അല്ല ഇതു പറഞ്ഞത്. ഇക്കഴിഞ്ഞ നിയമസഭ ഇലക്ഷന് മുൻപ് നടന്ന കോർപ്പറഷൻ ഇലക്ഷന് എന്റെ സ്ഥാപനമാണ് ബി.ജെ.പി. പൂജപ്പുര വാർഡ് കമ്മറ്റിക്കായി പ്രചരണവും ലൈറ്റ് എന്നിവ ചെയ്തത്. ആ വകയിൽ എനിക്ക് 68000/(അറുപത്തിഎട്ടായിരം )കിട്ടാനുണ്ട്. ജില്ലാപ്രസിഡന്റ് കൂടിയായ കൗൺസിലറിനെ വിളിച്ചപ്പോൾ ഇതിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഹോസ്പിറ്റലിൽ ആയി മെസ്സേജ് ഇട്ടപ്പോഴും മറുപടി തന്നില്ല.. വർക്ക് ഓർഡർ പറഞ്ഞ പ്രവർത്തകരും മിണ്ടുന്നില്ല.. ആരുടെയും ഔദാര്യം വേണ്ടാ ഞാനും എന്റെ പ്രവർത്തകരും കഷ്ടപ്പെട്ടതിന്റെ പ്രതിഫലമാണ് ചോദിക്കുന്നത്. ദയവായി ഈ പ്രത്യേക സാഹചര്യത്തിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു…
Discussion about this post