കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ നടി ലീന മരിയ പോള്‍ പോലീസിന് മൊഴി നല്‍കി. വെടിവയ്പ്പ് നടന്നതിന് ശേഷവും രവി പൂജാരയില്‍ നിന്ന് തനിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ വന്നതായി ലീന പോലീസിന് മൊഴി നല്‍കി. അതോടൊപ്പം തന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ലീന ആവശ്യപ്പെട്ടു.
രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് പോലീസ് ലീനയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം ബ്യൂട്ടി പാര്‍ലറില്‍ നിന്നു പോലീസ് കണ്ടെത്തിയ 0.22 പെല്ലറ്റു കൂടുതല്‍ പരിശോധനക്ക് അയച്ചു. പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.