ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി നോർക്ക റൂട്ട്‌സ്

soumya_

തിരുവന്തപുരം: ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി കെയർഗിവർ സൗമ്യ സന്തോഷിന് കൈത്താങ്ങുമായി നോർക്ക റൂട്ട്‌സ് രംഗത്ത്. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് നോർക്ക റൂട്ട്‌സ് കൈമാറിയത്.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് നോർക്ക റൂട്ട്‌സ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാർഡ് അംഗമായിരുന്നു സൗമ്യ. ഇവർ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസ് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

പ്രമുഖ പൊതുമേഖലാ ഇൻഷ്വറൻസ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറർസ് കമ്പനിയുമായി ചേർന്നാണ് പ്രവാസി മലയാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകി വരുന്നതെന്ന് നോർക്ക റൂട്ട്‌സ് സിഇഒ കെ ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Exit mobile version